First saree day 😊😊
സാരിയുടുത്തു കൊണ്ടാണ് ഇന്ന് കോളേജിൽ പോയത് .ഇന്ന് ആദ്യ പിടിഎ മീറ്റിങ് ആയിരുന്നു. മത ഗ്രന്ഥങ്ങൾ വായിച്ചു കൊണ്ടാണ് മനോഹരമായ മീറ്റിംഗ് ആരംഭിച്ചത് .ഒപ്പം നിരവധി ചിന്തകളും. ഇന്നത്തെ മുഖ്യാതിഥി പ്രൊഫസർ പ്രസാദ് സാർ വളരെ മനോഹരമായ പ്രസംഗം നമുക്കായി സമ്മാനിച്ചു. തുടർന്ന് മാതാപിതാകർക്കായി പ്രത്യേക പിടിഎ മീറ്റിംഗ് യോഗം ഉണ്ടായിരുന്നു . ഞങ്ങൾ ക്ലാസ്സിലേക്ക് മടങ്ങി. എന്നെ അതിശയിപ്പിച്ചുകൊണ്ട് അച്ഛൻ പിടിഎ ജനറൽ സെക്രട്ടറിയായി 😊 ഉച്ചയ്ക്ക് ശേഷം ആൻസി ടീച്ചർ ക്ലാസ് എടുത്തു. പിന്നെ M.ed വിദ്യാർത്ഥികളുടെ ടാലന്റ് ഹണ്ട് പ്രോഗ്രം ആയിരുന്നു . വളരെ വ്യത്യസ്തമാർന്ന പരിപാടികൾ നമുക്ക് മുന്നിൽ അവതരിപ്പിച്ചു. വളരെ സന്തോഷവും ഉത്സാഹവും നിറഞ്ഞ ദിവസമായിരുന്നു ഇന്ന്😄😄😄

Comments
Post a Comment