😊ഇൻഡക്ഷൻ പ്രോഗ്രാം രണ്ടാം ദിവസം .....😀😀

 ഇൻഡക്ഷൻ പ്രോഗ്രാമിലെ രണ്ടാമത്തെയും അവസാനത്തെയും  ദിവസം.. രാവിലെ തന്നെ റിസപ്ഷൻ ഡ്യൂട്ടി ലഭിച്ചു വളരെ രസകരമായി കൃത്യസമയത്ത് ഞങ്ങൾ ഡ്യൂട്ടി പൂർത്തിയാക്കി😀😀 അതിനുശേഷം  ഓപ്ഷനുകൾ അനുസരിച്ച് ഓൺലൈൻ ക്ലാസ്സ് എടുക്കുന്നത് നിരീക്ഷിക്കാൻ പോയി, പുതുമയുള്ള അനുഭവങ്ങൾ തന്നെയായിരുന്നു എനിക്ക് അത്.. ഓൺലൈൻ ക്ലാസ്സ് എടുക്കുമ്പോൾ കുട്ടികളുടെ  ശ്രദ്ധ കൊണ്ടുവരുന്നതിന് എന്തൊക്കെ ചെയ്യണമെന്ന് ടീച്ചർ ഞങ്ങൾക്ക് പറഞ്ഞു തന്നു. പിന്നെ കുറച്ചു സമയം സ്കൂളിനെ പറ്റി കൂടുതൽ കാര്യങ്ങൾ അറിയുന്നതിനുള്ള തിരക്കിലായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം ഫോട്ടോ ഷൂട്ടിംഗ് സമയം 🤗🤗സ്കൂൾ മുഴുവൻ കറങ്ങി നടന്ന് ഞങ്ങൾ ഫോട്ടോയെടുത്തു .ശേഷം പ്രിൻസിപ്പൽ സാറുമായി കുറച്ചുനേരം സംസാരിച്ചു. പിന്നെ ഫോട്ടോയും എടുത്തു .ഭാവിയിലെ നല്ല ടീച്ചർമാരാകാൻ  ഞങ്ങളെ അനുഗ്രഹിച്ചു. ഞങ്ങളുടെ മലയാളം ടീച്ചർ മിനി ജെയിംസ്  ടീച്ചറിനോട് യാത്രപറഞ്ഞു. അവിടെ എല്ലാവരും ഞങ്ങളെ അധ്യാപിക ആകാൻ പോകുന്ന വിദ്യാർത്ഥിയായി അല്ല കണ്ടത്  അതിനപ്പുറം അവർക്കൊപ്പം അധ്യാപികയായി ഞങ്ങളെ സ്വാഗതം ചെയ്തു .അങ്ങനെ മൂന്നു മണിക്ക് ഞങ്ങൾ രണ്ടു ദിവസത്തെ സ്കൂൾ ജീവിതത്തിനു ശേഷം സർവോദയയോട് യാത്ര പറഞ്ഞു😊🤗

Comments

Popular posts from this blog

ചിങ്ങം 1