💧ലോക ജല ദിനം 💧
മായ ടീച്ചറുടെ ക്ലാസ്സോടെയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത് .തുടർന്ന് സെമിനാർ എടുത്തു. അടുത്ത മണിക്കൂറുകൾ പ്രിൻസിപ്പൽ സാർ മൈക്രോടീച്ചിങ് ക്ലാസ് തുടർന്നു. അധ്യാപന വഴിയിൽ ആവശ്യമായ നിരവധി ടിപ്പുകൾ സാർ പകർന്നുതന്നു. ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾക്ക് ഓപ്ഷൻ ക്ലാസ് ലഭിച്ചു . സാർ പാഠാസൂത്രണം എഴുതാനുള്ള ഘട്ടങ്ങൾ പരിചയപ്പെടുത്തിത്തന്നു. ബാക്കിസമയം യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രോഗ്രാമിനുള്ള പ്രാക്ടീസിൽ മുഴുകി. അപ്പോഴേക്കും മഴ ചാറിത്തുടങ്ങി 🌧ബഥനി കുന്നുകളിൽ മഴ പെയ്യുന്നതിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ഇന്നത്തെ ദിവസം അവസാനിച്ചു 😀 ഓരോ തുള്ളി ജലവും കരുതലോടെ ഉപയോഗിക്കണം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് മാർച്ച്22
" ജലം അമൂല്യമാണ് "
Comments
Post a Comment