😊നിസർഗ 😊
ആഘോഷങ്ങളുടെ ഒരു ദിനം കൂടി കടന്നുപോയി. 😄ഇന്ന് യൂണിയൻ ഉദ്ഘാടന ദിനം. അതിന്റെ ആവേശത്തോടെയാണ് കോളേജിൽ എത്തിച്ചത്. സിനിമാ സീരിയൽ താരം കുമാരി നയനയും കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലർ രാജൻ വർഗീസ് സാറും മുഖ്യാതിഥികളായി എത്തി. ഞങ്ങളുടെ യൂണിയൻറെ പേര് നിസ്സർഗ്ഗ എന്നായിരുന്നു മുള്ളുകളെ മറികടന്ന് പ്രതീക്ഷയുടെ താരങ്ങൾ ഇലേക്ക് ഉള്ള യാത്രയാണ് നിസർഗ സീനിയേഴ്സും ഞങ്ങളും ഒറ്റക്കെട്ടായി നിന്ന് മനോഹരമായ പ്രോഗ്രാംസ് കാഴ്ചവച്ചു .ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ഒരു ഭാഗമാണ് ഞങ്ങൾ ഡബ്സ്മാഷ് നായി തിരഞ്ഞെടുത്തത്. ഞാനും അതിൽ ഒരു വേഷം ചെയ്തു.😄 😄ഇന്നത്തെ ദിനം കൂടുതൽ മനോഹരമാക്കി തീർത്തത് പ്രിൻസിപ്പൽ സാറും മറ്റ് അധ്യാപകരും ചേർന്ന് നടത്തിയ dance തന്നെയായിരുന്നു. അങ്ങനെ മനോഹരമായ അനേകം നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട് ഇന്നത്തെ ദിവസം കടന്നു പോയി. ഇത്തരത്തിൽ നല്ല ദിനങ്ങൾക്കും നല്ല നിമിഷങ്ങൾക്കും ആയി വീണ്ടും കാത്തിരിക്കുന്നു😊
Comments
Post a Comment