പുതിയ ആഴ്ച (08/08/2022)

 ഇന്ന് (08/08/2022) തിങ്കൾ രാവിലെ 9. 15ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. രാവിലെതന്നെ അസംബ്ലിയോട്  കൂടിയാണ് ക്ലാസുകൾ ആരംഭിച്ചത് രണ്ടാമത്തെയും  മൂന്നാമത്തെയും  പിരീഡുകൾ 9b ക്ലാസിലായിരുന്നു. മാധവിക്കുട്ടിയുടെ കീറിപ്പൊളിഞ്ഞ ചകലാസ് എന്ന കഥയാണ് പഠിപ്പിച്ചത്കു ട്ടികൾക്ക് നെയ്പ്പായസം ,പിറകോട്ട് നടന്നുനടന്ന് തുടങ്ങിയ കഥകൾ പറഞ്ഞു കൊടുത്തു. മൂന്നാമത്തെ പിരീഡ് 8 ബി യ ക്ലാസിൽ എണ്ണനിറച്ച കരണ്ടി ആണ് കുട്ടികളെ പരിചയപ്പെടുത്തിയത്  ഉച്ചയ്ക്ക് ഒരു മണിക്ക് ക്വിറ്റ് ഇന്ത്യ  ദിനാചരണത്തിന്റെ  ഭാഗമായി പ്രത്യേക പ്രതിജ്ഞയും  പ്രസംഗവും  സംഘടിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഹൈസ്കൂൾ  വിഭാഗത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ എൻറെ വിദ്യാർഥികളായ 8B യിലെ  കുട്ടികൾക്കാണ് ലഭിച്ചത്. ഇന്ന് ഉച്ച ഭക്ഷണം വിളമ്പാനുള്ള ഡ്യൂട്ടി നമുക്ക് ആയിരുന്നു. തുടർന്ന് ഡിജിറ്റൽ ലൈബ്രറിയുടെ  തിരക്കിലായി. അപ്പോഴേക്കും കുട്ടികൾ നോട്ട് നോക്കാൻ കൊണ്ടുവന്നു. അവർക്ക് നോട്ട് തിരുത്തി   നൽകുകയും ചെയ്തു. അവസാനത്തെ പിരീഡ് 8 ബിയിൽ  ക്ലാസ്. ദേശീയ ഗാനത്തോടെ ഇന്നത്തെ ദിവസം സമാപിച്ചു

Comments

Popular posts from this blog

കാത്തിരുന്ന ഒബ്സർവേഷൻ 🤗

ടീച്ചിങ് പ്രാക്ടീസ് അവസാന ഘട്ടത്തിലേക്ക് 🤗😔

അപ്രതീക്ഷിത നഷ്ടം