എന്റെ B.ed യാത്ര
എനിക്ക് ഒരു ടീച്ചർ ആകാനാണ് ആഗ്രഹം.അതുകൊണ്ട് തന്നെ ഡിഗ്രി പഠിക്കുമ്പോഴും എന്റെ ലക്ഷ്യം b.ed ആയിരുന്നു .അപ്പോഴാണ് വില്ലനായി കൊറോണയുടെ രംഗ പ്രവേശനം .ഡിഗ്രി എക്സാമും റിസൾട്ടും ഒക്കെj കൊറോണയുടെ മുന്നിലൂടെ ചാടി കടന്ന് safe zone ൽ എത്തി . കൂട്ടുകാർ പി.ജി അഡ്മിഷൻ കാത്തിരുന്നപ്പോൾ എന്റെ ഉള്ളിലെ b.ed സ്വപ്നം വീണ്ടും നാമ്പിട്ടു .പക്ഷേ കൊറോണ കാരണം അഡ്മിഷൻ നീണ്ടുപോയി .അതിനിടയിൽ പിജിക്ക് പോകേണ്ടിയും വന്നു .അപ്പോഴും എന്റെ കാത്തിരിപ്പ് തുടർന്നുകൊണ്ടേയിരുന്നു .കാത്തിരിപ്പിനൊടുവിൽ അഡ്മിഷനും കിട്ടി .മഴകാത്തിരുന്ന വേഴാമ്പലിന് മഴ കിട്ടിയപോലുള്ള അവസ്ഥ ആയിരുന്നു എന്റേത് .പുതിയ കൂട്ടുകാർ ,ടീച്ചർ ,കോളേജ് അങ്ങനെ സ്വപ്നങ്ങളുടെ ലിസ്റ്റ് നീണ്ടുപോകുന്നു .
19/01/2021 എന്റെ ആദ്യ ക്ലാസ് ദിനം .ഒരുപാട് സ്വപ്നങ്ങൾ പ്രതീക്ഷകൾ ...പക്ഷേ ....
''ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഞങ്ങൾ ഓൺലൈൻ ക്ലാസുകൾ നടത്തും ''എന്ന പ്രിൻസിപ്പലിന്റെ സന്ദേശത്തോടെയാണ് ദിവസം ആരംഭിച്ചത് .അഴിച്ചുവിട്ട ബലൂണിലെ കാറ്റുപോലെ എന്റെ സ്വപ്നങ്ങൾ നിലച്ചുപോയി .അങ്ങനെ വീണ്ടും ഓൺലൈൻ ക്ലാസ് ലോകത്തിലേക്ക് ...ഒപ്പം ശുഭപ്രതീക്ഷകളും .
👍
ReplyDelete👍
ReplyDelete