ഗൂഗിൾ മീറ്റും പിന്നെ ഞാനും🖥🖥🖥
ദിവസം -3 (21-01-2021)
പ്രതിക്ഷകളോടെ മറ്റൊരു ഓൺലൈൻ ക്ലാസ് കൂടി.ഇന്നത്തെ മലയാളം ക്ലാസ് എന്റെ സഹപാഠിയുടെ ശുഭ ചിന്തയോടെയാണ് ആരംഭിച്ചത്.തുടർന്ന് അതിനെപറ്റി അഭിപ്രായ പ്രകടനത്തിനുള്ള അവസരമായിരുന്നു .വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നേടുന്നതിൽ ഭാഷയുടെ പങ്കിനെ പറ്റിയുള്ള ക്ലാസ്സോടെ ആദ്യ ക്ലാസ് അവസാനിച്ചു . 13പേർ ചേർന്ന മാതൃഭാഷ ക്ലാസ്സിൽ നിന്നും നേരെ ചെന്നെത്തിയത് 101പേർ അടങ്ങുന്ന വലിയൊരു ഓൺലൈൻ പ്ലാറ്റ്ഫോമിലാണ്.വികസനത്തെ സംബന്ധിച്ച വ്യത്യസ്‍തവും ആധികാരികവുമായ തലങ്ങളിൽ ആൻസി ടീച്ചർ ഞങ്ങളെ കൊണ്ടുപോയി.ശേഷം ,വിദ്യാഭ്യാസത്തെ പറ്റി മികച്ച ചിന്തകരുടെ അഭിപ്രയങ്ങളും കാഴ്ചപ്പാടുകളും മായ ടീച്ചർ പകർന്നു തന്നു.അങ്ങനെ ഒരു ക്ലാസ് ദിനം കൂടി അവസാനിച്ചു .ഓൺലൈൻ പഠനം എന്റെ കണ്ണുകളെ താളത്തിയിരിക്കുന്നു .എല്ലാം നല്ലതിന് എന്ന് ചിന്തിച്ച് പുതിയ ഇടത്തിൽ ,പുതിയ മുഖങ്ങൾക്ക് ഒപ്പം വ്യത്യസ്‍തമാർന്ന പഠനരീതിയിലൂടെ ശുഭ പ്രത്യക്ഷയോടെ യാത്ര ചെയ്യാം .🤗🤗
Comments
Post a Comment