ഗൂഗിൾ മീറ്റിൽ ഒരു പ്രാണായാമം 🧘♀️
നാലാം ദിവസം -(22-01-20219)
മലയാളം ക്ലാസ്സിൽ എന്റെ സഹപാഠി അവതരിപ്പിച്ച ചിന്തയോടും അതിനെപ്പറ്റിയുള്ള അഭിപ്രായപ്രകടനത്തിലൂടെയാണ് ഇന്നത്തെ ക്ലാസ് ആരംഭിച്ചത് .അദ്ധ്യാപനത്തിൽ മാതൃഭാഷയുടെ പ്രാധാന്യം എത്രത്തോളമാണെന്നതിനെപ്പറ്റിയായിരുന്നു ഇന്നത്തെ ക്ലാസ് .വളരെ കൗതുകത്തോടെയാണ് അടുത്ത ക്ലാസ്സിനായി കാത്തിരുന്നത് .കാരണം, ഓൺലൈൻ വഴി എങ്ങനെയാണ് ഫിസിക്കൽ എഡ്യൂക്കേഷൻ പഠിപ്പിക്കുന്നത് ?🤔🤔അഴിച്ചു വിട്ട പട്ടം പോലെ ചിന്തകളിൽ മുഴുകുമ്പോൾ ഓൺലൈനിലൂടെ പ്രാണായാമത്തിന്റെ ആദ്യപാഠങ്ങൾ പകർന്ന് തന്ന് എന്റെ ചിന്തകൾക്ക് സർ വിരാമമിട്ടു. വിഡിയോയിലോടെയും വിശദീകരണത്തിലൂടെയും വികസനത്തെ കുറിച്ചും വളർച്ചയെ കുറിച്ചും ആൻസി ടീച്ചർ ക്ലാസ് എടുത്തു. അടുത്ത ദിനങ്ങളിൽ തന്നെ കോളേജിൽ വരാനാകും എന്ന പ്രതീക്ഷയോടെ ഗൂഗിൾ മീറ്റിന് തൽകാലം വിടപറയുന്നു .........
Comments
Post a Comment