'ടോട്ടോ ചാൻ -ജനാലയ്ക്കരികിലെ വികൃതിക്കുട്ടി '📚

ടോട്ടോ ചാൻ എന്ന പെൺകുട്ടിയുടെ അനുഭവത്തിലൂടെ വിദ്യാഭാസത്തിന്റെ പുതിയ മാനങ്ങൾ നമുക്ക് മുന്നിൽ തുറന്നു കാട്ടുന്ന കൃതിയാണ് തെത്സുകോ കുറോയാനഗിയുടെ Totto chan ;The Little Girl at the Window . അൻവർ അലി എന്ന എഴുത്തുകാരൻ 'ടോട്ടോ ചാൻ ,ജനാലയ്ക്കരികിലെ വികൃതിക്കുട്ടി 'എന്ന പേരിൽ മലയാളികൾക്ക് സമ്മാനിച്ചു .ഇതിലെ റ്റോമോ വിദ്യാലയവും ഓരോ കഥാപാത്രങ്ങളും വെറും സങ്കല്പങ്ങളല്ല , യാഥാർഥ്യത്തിന്റെ നേർകാഴ്ചകളാണ് . അതിനപ്പുറം ,ആരും എത്തിച്ചേരാൻ ആഗ്രഹിക്കുന്ന അനുഭവങ്ങളാണ് . ഈ പുസ്തകം ഒരു കുട്ടിയുടെ ഹൃദയമാണ്       അവതരിപ്പിക്കുന്നത് . അതിനപ്പുറം           വ്യത്യസ്‍തമാർന്ന മാനങ്ങൾ പുലർത്തുന്ന കൃതി കൂടിയാണ് . അദ്ധ്യാപകർ എങ്ങനെയാണ് കുട്ടികളോട്  ഇടപെടേണ്ടത് എന്നും     അവരുടെ മനസ്സ് മനസിലാക്കൻ  ശ്രമിക്കണം എന്നും ഓർമപ്പെടുത്തുന്നു .   കുട്ടികളുമായി ഇടപഴകുന്ന ഓരോരുത്തർക്കും  നല്കാൻ കഴിയുന്ന ഉത്തമമായ സമ്മാനം തന്നെയാണ്       ഈ കൃതി . ഇത്തരത്തിൽ കുട്ടികളുടെ മനസ്സും ചിന്തകളും    തൊട്ടറിഞ്ഞുകൊണ്ടെഴുതിയ കൃതി എന്ന  നിലയിൽ 'ടോട്ടോ ചാൻ '      വായനക്കാരുടെ ഹൃദയങ്ങളിൽ കുടികൊള്ളുകയും ഭാവി        പാഠ്യപദ്ധതികൾക്ക്                       മാർഗ്ഗരേഖയായി  മാറുമെന്നതിന്ന്             സംശയമെന്നുമില്ല .

Comments

Post a Comment

Popular posts from this blog

ടീച്ചിങ് പ്രാക്ടീസ് അവസാന ഘട്ടത്തിലേക്ക് 🤗😔

ബോധവൽകരണ ക്ലാസ്