കലയും അധ്യാപനവും 😄😃😃
MTTC യിലെ എന്റെ ആദ്യ അസംബ്ലി.എന്നെ സ്കൂൾ ഓർമകളിലേക്ക് മടക്കിക്കൊണ്ടുപോയി.ഒപ്പം നഷ്‌ടപ്പെട്ട ചില നിമിഷങ്ങൾ മനസ്സിൽ മിന്നിമറഞ്ഞു.ഈ ദിനത്തിൻറെ മറ്റൊരു വിശേഷം പുതുതായി ക്ലാസ് എടുത്ത ആർട്സിന്റെ ക്ലാസ് ആയിരുന്നു . വളരെ മനോഹരമായ ക്ലാസ് . ഒപ്പം നല്ലൊരു കലാകാരനെ പരിചയപെട്ടതിലുള്ള സന്തോഷവും . ഞങ്ങളിൽ ഉറങ്ങി കിടക്കുന്ന കലാഹൃദയത്തെ പുറത്തുകൊണ്ടുവരുമെന്ന് ഉറപ്പു നൽകി 😀😀😀വിദ്യാലയ വീഥിയിൽ കൈവിട്ടുപോയ അഭിനയ കലയെ വീണ്ടും തിരിച്ചുപിടിക്കാൻ ഒരു അവസരം എന്നോണം ലഭിച്ച തിയറ്റർ ക്ലാസ് വളരെ അധികം ഊർജ്ജം പകർന്നു.
അങ്ങനെ ഒരുപാട് അറിവ് പകർന്ന് തന്ന് ഒരു ദിനം കൂടി കടന്നു പോയി .....
Comments
Post a Comment