എല്ലാവരിലും ഉണ്ടൊരു ഫിലോസഫി😄😄
സന്തോഷവും ഒപ്പം ഒരുപാട് അതിശയവും നിറഞ്ഞതായിരുന്നു ഇന്നത്തെ ദിവസം. ആദ്യ പിരീഡ് ആൻസി ടീച്ചർ ആയിരുന്നു. പിന്നീട് തീരെ പ്രതീക്ഷിക്കാത്ത വർണാഭമായ ഒരു മണിക്കൂർ സമയമാണ് ഞങ്ങളെ കാത്തിരുന്നത്. സീനിയർ ബാച്ചിലെ വിദ്യാർത്ഥികളുടെ കലാ പരിപാടിയായിരുന്നു. അത് അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. ശേഷം മായ ടീച്ചർ ക്ലാസ് എടുത്തു .അതുകഴിഞ്ഞ് പ്രിയപ്പെട്ട മലയാളം ക്ലാസ്സ് ,സാർ പങ്കുവച്ച അനുഭവങ്ങളിലൂടെ സമയം പോയത് അറിഞ്ഞില്ല. ശേഷം ജോജു സാറിന്റെ നേതൃത്വത്തിൽ കോളേജ് പ്രാർത്ഥനാഗാനം പഠിച്ചു .എല്ലാവരും സാറിനോടൊപ്പം ചേർന്ന് നിന്ന് പ്രാർത്ഥനാ ഗാനം പാടിയപ്പോൾ ക്ലാസ്മുറി ആകെ ഉണർന്നു. മനോഹരമായ രണ്ട് കഥകൾ കൂടി പറഞ്ഞാണ് ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചത്...😊
Comments
Post a Comment