ഒരു തുള്ളി നനവും 😪ഒപ്പം ചിരിയും 😀സമ്മാനിച്ച ദിവസം
ഇന്നത്തെ ദിവസം എനിക്ക് മറക്കാൻ കഴിയില്ല . ക്ലാസ്സിൽ ചെന്ന് കയറിയപ്പോൾ കണ്ടത് ചേച്ചിമാരുടെ നെട്ടോട്ടമായിരുന്നു . 🙄🙄കമ്മീഷൻ വരുന്നതിന്റെ തിരക്ക് ...അതിനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. അങ്ങനെ 10 മണിയോടെ ചേച്ചിമാരുടെ ക്ലാസ് ആരംഭിച്ചു.ഒപ്പം ഞങ്ങൾ സ്കൂൾ കുട്ടികൾ ആയി മാറി 😃😃.അവ നല്ല അനുഭവങ്ങൾ പകർന്നു തന്നു . ഉച്ചയ്ക്ക് ശേഷം മായ ടീച്ചറുടെ ക്ലാസ് ആയിരുന്നു. ജീവിത വിജയത്തെ കുറിച്ച സംസാരിച്ചു. ശേഷം ഫാത്തിമ ചേച്ചിയുടെ അനുഭവങ്ങൾ പങ്കുവച്ചു . അത് എന്റെ കണ്ണുകൾ നനയിച്ചു . ഒപ്പം ഞാൻ മറക്കാൻ ശ്രമിച്ച പല അനുഭവങ്ങളും ഓര്മയില്ലേക്ക് കടന്നു വന്നു .😔 അടുത്ത പിരീഡ് ജിബി ടീച്ചർ ആയിരുന്നു . ഒരു ഗെയിം പിരീഡ് ടീച്ചർ സമ്മാനിച്ചു . എനിക്ക് കിട്ടിയത് സീതയെ ആയിരുന്നു . പിന്നെ രാമനെ കണ്ടത്താനുള്ള തിരക്കായിരുന്നു . അങ്ങനെ ഇന്നത്തെ ദിവസത്തിന് തിരശ്ശീല വീണു .
Comments
Post a Comment