ചുമതലകൾ വിഭജിച്ച് നൽകി മലയാളം ക്ലാസ്😄😄

 പുതിയ ആശയങ്ങളും ചിന്തകളും പങ്കു വച്ച് ഇംഗ്ലീഷ് വിഭാഗമാണ് ഇന്ന് അസംബ്ലി നടത്തിയത് . അടുത്ത ആഴ്ച അസംബ്ലി നടത്താനുള്ള അവസരം ഞങ്ങൾക്ക് ആണെന്നറിഞ്ഞു. 😊😊അതിനുശേഷം ഓപ്ഷൻ ക്ലാസ് ആയിരുന്നു .ക്ലാസ്സിലെ ലീഡർ, ലൈബ്രേറിയൻ, അസോസിയേഷൻ സെക്രട്ടറി തുടങ്ങിയവരെ തിരഞ്ഞെടുത്തു. ശേഷം പൂർത്തിയാക്കേണ്ട മൈക്രോടീച്ചിങ് പൂർത്തിയാക്കി.ആൻസി  ടീച്ചറും , മായടീച്ചറും, ജോജു സാറും മനോഹരമായ ക്ലാസുകളും ഒപ്പം പുതിയ അറിവ് പകർന്നു നൽകി. ഒത്തിരി നാളുകൾക്കുശേഷം വീണ്ടും ഫിസിക്കൽ എജുക്കേഷൻ സാർ ക്ലാസെടുത്തു.  ഹെൽത്ത് ചാർട്ട് തയ്യാറാക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകി അങ്ങനെ ഇന്നത്തെ ദിവസം കടന്നു പോയി.

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1