അതിജീവനത്തിന്റെ പുതിയ നാമ്പ് 😀 അവനിജ കലാമേള 😄
64മത് കോളേജ് യൂണിയൻ ആർട്സ് ഫെസ്റ്റ് അവനിജയുടെ യവനിക അതി ഗംഭീരമായി ഉയർത്തപ്പെട്ടു . പ്രശസ്ത കവി മുരുകൻ കാട്ടാക്കട സാറും ചലച്ചിത്രതാരം ജീവൻ ഗോപാൽ എന്നിവരാണ് ഉദ്ഘാടനത്തിന് എത്തിയത്. ഇവരുടെ സാന്നിധ്യം വേദി കൂടുതൽ ധന്യമാക്കി തീർത്തു.😀 നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത് . പല്ലവി എന്നായിരുന്നു ഞങ്ങളുടെ ഗ്രൂപ്പിന്റെ പേര് .
ഒന്നാം ദിവസം
ഒന്നാം ദിവസമായ തിങ്കളാഴ്ച രചനാമത്സരങ്ങൾ പെയിൻറിങ് മത്സരങ്ങളുമാണ് നടത്തിയത്. ബാക്കിയുള്ള സമയം ഞങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രോഗ്രാമിന് ഉള്ള തിടക്കിലായിരുന്നു . ഇന്നത്തെ എന്റെ പ്രധാന ഇനം കഥാരചന ആയിരുന്നു. ചെറിയതോതിലുള്ള ഹോളി ആഘോഷത്താൽ ഇന്നത്തെ ദിവസം കൂടുതൽ മനോഹരമായി തീർന്നു.😊
രണ്ടാം ദിവസം
തിങ്കളാഴ്ച തന്നെ മത്സരങ്ങളും ഒപ്പം ആഘോഷങ്ങളും ആരംഭിച്ചെങ്കിലും ഉദ്ഘാടനം നടത്തിയത് ചൊവ്വാഴ്ചയാണ്. ഉദ്ഘാടന പരിപാടികൾക്ക് ശേഷം വേദി ധന്യമാക്കി കൊണ്ട് നിരവധി പരിപാടികൾ കാഴ്ചവച്ചു.
മൂന്നാം ദിവസം
തിരക്കുപിടിച്ച ദിവസമായിരുന്നു ഒപ്പം കലാമേളയുടെ അവസാന ദിവസവും. എനിക്ക് തിരുവാതിരയും വഞ്ചിപ്പാട്ടും ഉണ്ടായിരുന്നു. ഇവ രണ്ടിനും സമ്മാനം ലഭിച്ചു😄😄. അങ്ങനെ മൂന്ന് ദിവസം നീണ്ടു നിന്ന കലാമേളയ്ക്ക് തിരശീലവീണു.
Comments
Post a Comment