ടാഗോറും , ഫിസിക്കൽ എഡ്യൂക്കേഷനും , സാങ്കേതികവിദ്യയും...😄😄
ദേവികയുടെ പ്രാർത്ഥനാ ഗാനത്തോടെ ആൻസി ടീച്ചറുടെ ക്ലാസ്സിന് തുടക്കം കുറിച്ചു.ടാഗോറിന്റെ വിദ്യാഭ്യാസ ദർശനത്തിലൂടെ കടന്നുപോയി.ക്ലാസ്സിനവസാനം എല്ലാവരും വീഡിയോ ഓൺ ചെയ്യണമെന്ന് ടീച്ചർ പ്രത്യേകം ഓർമ്മപ്പെടുത്തി.😀😀 ഗ്രൗണ്ട് ഇല്ലാത്ത, ആരവങ്ങൾ ഇല്ലാത്ത ഫിസിക്കൽ എജുക്കേഷൻ ക്ലാസിലേക്ക് പ്രവേശിച്ചു. ഫിസിക്കൽ എജുക്കേഷൻ പ്രാധാന്യവും ലക്ഷ്യവുമാണ് സാർ പറഞ്ഞു തന്നു . തുടർന്ന് ജോജു സാറിന്റെ ക്ലാസിലേക്ക് സാങ്കേതിക വിദ്യയുടെ നേട്ടങ്ങളും കോട്ടങ്ങളും വ്യക്തമാക്കുന്ന നിരവധി സെമിനാറുകൾ കൂട്ടുകാർ പങ്കുവെച്ചു. അങ്ങനെ ഇന്നത്തെ ഓൺലൈൻ പഠനത്തിന് തിരശീലവീണു....
Comments
Post a Comment