''we shall Overcome ''

 ഓപ്ഷൻ ക്ലാസോടെ ആണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. എൻറെ കൂട്ടുകാർ മനോഹരമായ സെമിനാറുകൾ അവതരിപ്പിച്ചു😄. തുടർന്ന്  മായ ടീച്ചറിന്റെ  ക്ലാസ് ആയിരുന്നു.
 ഉച്ചയ്ക്ക് 2 30 ന് നമ്മുടെ കോളേജിലെ പ്ലാനിങ് ഫോറം ക്ലബുകാർ  സംഘടിപ്പിച്ച ഗൂഗിൾ  മീറ്റിലേക്ക്  കടന്നു. വിശിഷ്ടാതിഥിയായി എത്തിയ Dr.ഹേമ ഫ്രാൻസിസ് (മെഡിക്കൽ ഓഫീസർ) നമ്മുടെ എല്ലാം ജീവിതത്തെ മാറ്റിമറിച്ച കൊറോണ  എന്ന മഹാമാരിയെ പറ്റി സംസാരിക്കുകയും ,ഒപ്പം അതിനെ എങ്ങനെ തടയാം ,എന്തൊക്കെ മുൻകരുതലുകളെടുക്കാം എന്നതിനെപ്പറ്റി  വിശദമായ സന്ദേശം പകർന്നു നൽകുകയും ചെയ്തു
       ''we shall overcome''
 എന്ന പ്രത്യാശയോടെ ആണ് ഇന്നത്തെ ഗൂഗിൾ മീറ്റ് അവസാനിച്ചത്. ഇത്തരം മനോഹരമായ പ്രസംഗം ലഭിക്കാൻ അവസരം നൽകിയ പ്ലാനിംഗ് ഫോറം ക്ലബ്ബിനോട് ഒരിക്കൽ കൂടി നന്ദി  പറയുന്നു. 🙏അങ്ങനെ ഇന്നത്തെ ദിവസവും കടന്നു പോയി ...നല്ല നിമിഷങ്ങൾ ആയി പ്രതീക്ഷയോടെ കാത്തിരിക്കുന്നു😃

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1