സപര്യ
സപര്യ (ആരാധനാപൂർവമായ സേവനം)
ഞങ്ങൾ 12 പേരും ഒപ്പം ഞങ്ങളെ നയിക്കുന്ന നഥാനിയേൽ സാറും അടങ്ങുന്ന മലയാളം വിഭാഗത്തിന്റെ സപര്യയുടെ ഔദ്യോഗികമായ ഉദ്ഘാടനം ഇന്ന് നടന്നു .കുറച്ചു ദിവസങ്ങളായി ഞങ്ങളെല്ലാവരും പരിപാടി മനോഹരമാക്കാനുള്ള തിരക്കിലായിരുന്നു
ഇന്നലെ മെയ് 16 മലയാളകവിതയിലും ചലച്ചിത്രരംഗത്തും നിത്യവസന്തം വിടർ ത്തിയ അതുല്യ പ്രതിഭകളായ യൂസഫലി കേച്ചേരിയുടെയും മുല്ലനേഴി മാഷിന്റെയും ജന്മവാർഷിക ദിനം ആയിരുന്നു. അതിനോടനുബന്ധിച്ച് ഞങ്ങൾ പാട്ടിൻറെ പാലാഴി എന്ന പേരിൽ ഒരു പരിപാടിയും സംഘടിപ്പിച്ചിരുന്നു. സപര്യയുടെ ഉദ്ഘാടനം നിർവഹിച്ച ദീപു സാർ ഇത്തിരി നേരം ഒത്തിരി ചിന്തിപ്പിക്കുന്ന വാക്കുകൾ പകർന്നു തന്നു.😀 ഞങ്ങളുടെ പരിപാടി വിജയിപ്പിക്കുവാൻ സഹകരിച്ച എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറയുന്നു .🙏🙏
ഞങ്ങളുടെ സപര്യയുടെ ജൈത്രയാത്ര ഇവിടെ തുടങ്ങുന്നു....👍👍
Comments
Post a Comment