അദ്ധ്യാപക ദിനം 📚

" ഒരു വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പാഠപുസ്തകം ഒരു നല്ല അധ്യാപകനാണ് "  
                            മഹാത്മാഗാന്ധി
 കേവലം പാഠപുസ്തകങ്ങൾക്ക് അപ്പുറം അറിവിനെയും വിവേകത്തെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകുന്നവരാണ് അധ്യാപകർ.

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും, പണ്ഡിതനും, തത്ത്വചിന്തകനും, ഭാരതരത്ന അവാർഡ് ജേതാവുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ   ജന്മദിനമായ സെപ്റ്റംബർ 5  എല്ലാ വർഷവും അധ്യാപക ദിനമായി ആഘോഷിക്കപ്പെടുന്നു. 

ലോകത്തിലെ ഏറ്റവും മൂല്യമുള്ള സൽപ്രവർത്തി കളിൽ ഒന്നാണ് അധ്യാപനം. അധ്യാപകരുടെ കാർമികത്വത്തിൽ നടക്കുന്നതും ലോകത്തിൻറെ നിർമ്മിതിയും തന്നെയാകുന്നു അദ്ധ്യാപനം. അതുകൊണ്ടുതന്നെ ഒരു ജന്മം കൊണ്ട് പോലും വിദ്യാർത്ഥിക്ക് കൊടുത്ത തീർക്കാനാവാത്ത ഗുരുദക്ഷിണയാണ് ഓരോ നല്ല അധ്യാപികയും അധ്യാപകനും അർഹിക്കുന്നത്. അധ്യാപനം ഏറ്റവും ക്ലേശകരമായ ഈ കോവിഡ് കാലത്തും മാതൃകാപരമായി തങ്ങളുടെ കർമ്മം നിർവഹിക്കുന്ന എല്ലാ അധ്യാപകരേയും ഈ അവസരത്തിൽ ഓർക്കുന്നു . കോവിഡ് കാലത്തിൻറെ പരിമിതികൾക്കിടയിലും അറിവിന്റെ  ലോകങ്ങൾ  കീഴടക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന അധ്യാപക സമൂഹത്തിന് എന്റെ  അധ്യാപകദിന ആശംസകൾ.🙏🤗

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1