വീണ്ടും ഓഫ്‌ലൈൻ 🤗😊

അങ്ങനെ ഒടുവിൽ വീണ്ടും  കോളേജിലേക്ക് . പഴയ ദിനചര്യയിലേക്ക് തിരിച്ചെത്തുന്നത് അത്ര എളുപ്പമായിരുന്നില്ല .സന്തോഷം ഉണ്ടായിരുന്നിട്ടും, ഒരുതരം അസ്വസ്ഥത എന്നെ പിടികൂടിയിരുന്നു.   

ആദ്യ മണിക്കൂർ പ്രിൻസിപ്പൽ സാർ കാമ്പസിൽ പാലിക്കേണ്ട  പൊതുനിർദ്ദേശങ്ങളും മുൻകരുതലുകളും നൽകി. തുടർന്ന് ജോജു സാർ ക്ലാസെടുത്തു, അടുത്തത് ജിബി ടീച്ചർ ."ക്ലാസിന് മൂഡില്ല" എന്ന് ഞങ്ങൾ അഭ്യർത്ഥിച്ചതിനാൽ ജിബി മിസ്   വിവാഹനിശ്ചയം കഴിഞ്ഞ വിവാഹിതയായ പെൺകുട്ടികളെ അവരുടെ സന്തോഷം പങ്കിടാൻ വിളിച്ചു.മലയാളം ക്ലാസ്സിൽ സർ പ്രാക്ടികത്തിനെ പറ്റി പറഞ്ഞു. തുടർന്ന്  മായ ടീച്ചറും physical education ക്ലാസ്സും ആയിരുന്നു .അങ്ങനെ ഒരുപാട് അറിവും സന്തോഷങ്ങളും സമ്മാനിച്ചു കൊണ്ട് ഇന്നത്തെ ദിവസം കടന്നു പോയി .

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1