ബ്രഹ്മനായകം സാറും സ്ട്രെസ് നിയന്ത്രണവും🤗👍🤗

 വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിച്ച ഒരു ദിവസമായിരുന്നു ഇന്ന്.ഒത്തിരി സന്തോഷിച്ച ദിനം.🤩🤗 ഹൃദയനൈർമല്യം കൊണ്ട് സമ്പന്നനായ ഒരു മനുഷ്യനെ ഇന്ന് അടുത്ത്‌ അറിയാൻ കഴിഞ്ഞു. ശ്രീ.ബ്രഹ്മനായകം സാർ , നമ്മുടെ  പരിമിധികളെ എങ്ങനെ അതിജീവിക്കാം എന്നും  നമ്മുടെ സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്നും വളരെ ലളിതമായി പറഞ്ഞുതന്നു ഒരാൾക്ക് എങ്ങനെ ഇത്ര മധുരമായി covid നെകുറിച്ച് പറയാൻ കഴിയും എന്ന് ചിന്തിച്ച നിമിഷങ്ങളായിരുന്നു അത്. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന സ്ഥിരം പല്ലവിയ്ക്ക് അപ്പുറം covid നൽകുന്ന തിരിച്ചറിവ് മനസിലാക്കാൻ സഹായിക്കുന്ന വാക്കുകൾ ആയിരുന്നു സാറിന്റെ ക്ലാസ് .  ചെറിയ ചെറിയ ഗെയിമുകളും ചെയ്യിച്ചു .🤗😆10 മണി മുതൽ 1.30 വരെയുള്ള സമയം കടന്ന് പോയതേ അറിഞ്ഞില്ല .ഉച്ചക്ക് ശേഷം ഓപ്ഷഷണൽ ക്ലാസായിരുന്നു .ലെസൺ പ്ലാനിനെക്കുറിച്ച് ചർച്ച ചെയ്തു . അങ്ങനെ ഒരുപാട് അറിവും ആശയങ്ങളുമായി ഇന്നത്തെ ദിവസം കടന്നു പോയി. മനോഹരമായ നിമിഷങ്ങളും ക്ലാസും സമ്മാനിച്ച     ബ്രഹ്മനായകം സാറിന്  ഒരിക്കൽ കൂടി ഹൃദയത്തിൽനിന്നുള്ള നന്ദി.....🙏🙏🙏

Comments

Popular posts from this blog

ടീച്ചിങ് പ്രാക്ടീസ് അവസാന ഘട്ടത്തിലേക്ക് 🤗😔

ബോധവൽകരണ ക്ലാസ്