നാലാം ദിവസം
ടീച്ചിംഗ് പ്രാക്ടീസിന്റെ നാലാം ദിനമായിരുന്നു ഇന്ന്.9 മണിക്ക് ഞാൻ സ്കൂളിൽ എത്തി . ആദ്യ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നു 'മാനവികതയുടെ തീർത്ഥം' എന്ന പാഠമാണ് ഇന്ന് പഠിപ്പിച്ചത് . 2018 ലെ പ്രളയ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ക്ലാസ് മുന്നോട്ടുപോയത് ചിരിയും കളിയും ചർച്ചകളുമായി ക്ലാസ് കടന്നുപോയി. മൂന്നാം പിരീഡ് ഒഴിവായതിനാൽ 8എ യിൽ വീണ്ടും പഠിപ്പിക്കാൻ അവസരം ലഭിച്ചു .കഴിഞ്ഞ ദിവസം പഠിപ്പിച്ച 'ഭൂമിയുടെ സ്വപ്നം' എന്ന പാഠഭാഗത്തിലെ ബാക്കി പഠിപ്പിച്ചു. രണ്ട് ക്ലാസുകളും വളരെ മനോഹരമായി മുന്നോട്ടു പോയി. ബാക്കിസമയം ലെസ്സൺ പ്ലാൻ തയ്യാറാക്കുന്നതിനായി മാറ്റിവെച്ചു. 12. 30ന് ഞങ്ങൾ ഉച്ച ഭക്ഷണം വിളമ്പുന്ന ഡ്യൂട്ടി ഏറ്റെടുത്തു. ഓരോ ദിവസവും വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. അവയെല്ലാം പുതിയ അറിവുകളും ആണ്. ഉച്ചഭക്ഷണത്തിനുശേഷം ഉഷ ടീച്ചറുമായി കുറച്ചുനേരം സംസാരിച്ചു. വ്യത്യസ്തമാർന്ന അനുഭവങ്ങളും പഴയ സ്കൂൾ ദിനത്തിൻറെ ഓർമ്മകളും ആണ് ടീച്ചിങ് പ്രാക്ടീസിന്റെ ഓരോ ദിവസവും പകർന്നു നൽകുന്നത് . പുതിയ അനുഭവങ്ങളും നല്ല നിമിഷങ്ങൾക്കുമായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു🤗🙏🤗
Comments
Post a Comment