ഓൺലൈനിലൂടെ ഒരു പഠനം 😊
പുതിയ ദിനം ......പുതിയ അനുഭവങ്ങൾ..... 🤗🤗
ഇന്ന് എട്ടാം ക്ലാസിലെ കൂട്ടുകാരെ ഓൺലൈനായി 2018ലെ പ്രളയാനുഭവങ്ങൾ വരച്ചുകാട്ടുന്ന 'മാനവികതയുടെ തീർത്ഥം' ആണ് പഠിപ്പിച്ചത്. ഓഫ്‌ലൈൻ ക്ലാസ് അനുഭവങ്ങൾ ഓൺലൈനിലൂടെ സാധ്യമാകുമോ 🤔എന്ന സംശയത്തോടെയാണ് ഞാൻ ലിങ്ക് ക്രിയേറ്റ് ചെയ്തത്. പക്ഷേ എന്നെ അത്ഭുതപ്പെടുത്തി .... ഉത്സാഹവും താല്പര്യമുള്ള ചുണക്കുട്ടികൾ. ഒപ്പം എല്ലാവരും മാതൃഭാഷയെ ഒരുപോലെ സ്നേഹിക്കുന്നു എന്ന വാക്കുകൾ എന്നിൽ എന്തെന്നില്ലാത്ത സന്തോഷം സൃഷ്ടിച്ചു. ഒരു മണിക്കൂർ കടന്നു പോയത് അറിഞ്ഞതേയില്ല ഇന്നത്തെ ക്ലാസ് കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും ആത്മവിശ്വാസവും എന്നിൽ ജ്വലിക്കുന്നു. 😊😊
Comments
Post a Comment