ക്യാമ്പ് നാലാം ദിനം
ഇന്ന് രാവിലെ 9.30ന് ക്യാമ്പ് വാർത്തയോടെയാണ് ഇന്നത്തെ ദിനം ആരംഭിച്ചത് .രസകരമായ ഒത്തിരി ദൃശ്യങ്ങളും വാർത്തയിൽ ഉൾപ്പെടുത്തിയിരുന്നു .😀തുടർന്ന് സ്മരണികക്കാവശ്യമായ രചനകൾ എഴുതി തയ്യാറാക്കി .ഞാൻ ഒരു കവിത എഴുതി നല്കി .തുടർന്ന് മൂന്ന് ഗ്രൂപ്പുകളുടെയും കലാപരിപാടികൾ അവതരിപ്പിച്ചു. ഓരോ ഗ്രൂപ്പും ഒന്നിനൊന്ന് മികച്ചതായിരുന്നു 🤗.തുടർന്ന് ഉച്ചക്ക് കോളേജ് ക്യാമ്പസിൽ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ കപ്പയും മുളകും എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു .തുടർന്ന് കോളേജ് ക്യാമ്പസ് ക്ലീൻ ചെയ്തു .തുടർന്ന് യുദ്ധവിരുദ്ധറാലിയും ഫ്ലാഷ് മോവും നടത്തി .ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച് ഇന്നത്തെ ദിവസവും കടന്നുപോയി .😀✨😀
Comments
Post a Comment