മൂന്നാം ദിനം
ഇന്നത്തെ ദിവസവും രാവിലെ 9 മണിക്ക് തന്നെ വിദ്യാലയത്തിൽ എത്തിച്ചേർന്നു .വളരെ സന്തോഷം നിറഞ്ഞ ദിനമായിരുന്നു ഇന്ന് .ഇടക്ക് പെയ്ത മഴ ഞങ്ങൾക്ക് ഇരിക്കാനായി നല്കിയ ഓഡിറ്റോറിയത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചത് ഒഴിച്ചാൽ നല്ല ദിനം ആയിരുന്നു .ഇന്നെനിക്ക് മൂന്ന് പീരിയഡ് ക്ലാസുണ്ടായിരുന്നു .കുട്ടികൾ എല്ലാം നല്ല രീതിയിലാണ് ക്ലാസിലെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് . . കുട്ടികളുടെ പുഞ്ചിരിക്കുന്ന മുഖം കൂടുതൽ ഉത്സാഹം പകർന്നുതന്നു . ഏറ്റവും രസകരമായ രീതിയിൽ ഇന്നത്തെ അധ്യാപനം അവസാനിപ്പിച്ച് 3.30ന് ഞങ്ങൾ സ്കൂളിൽ നിന്ന് തിരിച്ചു. 😊💜
Comments
Post a Comment