കാഴ്ചകൾക്ക് അപ്പുറം
ഇന്ന് ഒരുപാട് അനുഭവങ്ങൾ നൽകിയ ദിനമാണ് .രാവിലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.ഇന്നെനിക്ക് 7,8പിരീഡ് ആയിരുന്നു ക്ലാസ് . 12:30 ന് ഒരു മത്സരം നടക്കാൻ പോകുന്നതിനാൽ ഞങ്ങൾ ഇരുന്ന മുറിയിൽ നിന്ന് ലാബിലേക്ക് മാറി .ലാബിലേക്കുള്ള ഷിഫ്റ്റിൽ , എല്ലാവരും ആദ്യം ശ്രദ്ധിച്ചത് അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന അസ്ഥികൂടമാണ്.7ാംപിരീഡ് 8നും 8ാം പിരീഡ് 9ക്ലാസ് എടുത്തു .
അദ്ധ്യാപിക എപ്പോഴും കുട്ടികളുടെ ഒപ്പം നിൽക്കുന്ന അവരുടെ പ്രശ്നങ്ങളും ദുഃഖങ്ങളും മനസിലാക്കി പെരുമാറുന്ന വ്യക്തിആയിരിക്കണം എന്നാണ് എന്റെ കാഴ്ചപ്പാട് .ഭയപ്പെടുത്തി അനുസരിപ്പിക്കുന്നതിനേക്കാൾ എത്രയോ നല്ലത് അവരുടെ പ്രശ്നം മനസിലാക്കി സ്നേഹത്തോടെ ഇടപെടുന്നത് അല്ലേ🤗 .എന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ അനുഭവത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു ഇന്ന് .😔😔
വാളല്ലെന്‍ സമരായുധം,ഝണഝണ ധ്വാനം മുഴക്കീടുവാ-
നാളല്ലെന്‍ കരവാളു വിറ്റൊരു മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍ !
നാളല്ലെന്‍ കരവാളു വിറ്റൊരു മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍ !
പലരും ഇനിയും പഠിക്കേണ്ടതായ പലതും ഉണ്ട് .ഈ അനുഭവങ്ങളിൽ നിന്ന് ഒരു അധ്യാപിക ആകണമെന്നും ആകരുതെന്നും പഠിക്കാൻ കഴിയും.പഠനം ഒരിക്കലും ഒരു പീഡനമാകരുത് .ഒരു അദ്ധ്യാപിക കാരണം ഒരു വിഷയത്തെ വിദ്യാർത്ഥികൾ വെറുക്കുന്ന അവസ്ഥയിലേക്ക് പോകരുത് .
ReplyDeleteഅനുഭവങ്ങളിൽ നിന്ന് പലതും പഠിക്കാൻ കഴിയും .ആ കുഞ്ഞുങ്ങൾ മലയാളം വെറുക്കാതിരിക്കട്ടെ
ReplyDelete