ചാന്ദ്രദിനം
ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ ഏഴാം ദിവസം . ഇന്ന് രാവിലെ 8.45ന് സ്കൂളിൽ എത്തിച്ചേർന്നു .രാവിലെ 9.20ന് ചാന്ദ്രദിനത്തോടനുബന്ധിച്ചുള്ള അസംബ്ലി ഉണ്ടായിരുന്നു .ഒത്തിരിക്കാലത്തിന് ശേഷമാണ് ഒരു സ്കൂൾ അസംബ്ലിയിൽ പങ്കെടുത്തത് .വ്യത്യസ്തമായ ആശയങ്ങളും കവിതയും കഥയുമൊക്കെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു .അസംബ്ലിക്ക് ശേഷം രണ്ടാമത്തെ പീരിയഡ് 9B യിൽ കുപ്പിവളകൾ എന്ന പാഠഭാഗത്തിൻ്റെ ബാക്കി പഠിപ്പിച്ചു.ഉച്ചക്ക് ചാന്ദ്ര ദിനത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികൾ നടന്നു.അതിനുവേണ്ട ഒരുക്കങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം .
Comments
Post a Comment