പത്താം ദിവസം
ഇന്ന് രാവിലെ 8.30 ന് കോളേജിൽ എത്തി സാറിനെ കണ്ട് ലെസൺ പ്ലാനും ചാർട്ടും ഒപ്പിട്ട് 9.30 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു .രാവിലെ മുതൽ ഉച്ചവരെ ടൈംടേബിൾ അനുസരിച്ച് എനിക്ക് ക്ലാസൊന്നും ഉണ്ടായിരുന്നില്ല .അതിനാൽ 6 Bക്ലാസിൽ ടീച്ചർ വരാത്തതിന് പകരം പോകുകയും കുട്ടികളുമായി കുറച്ചുസമയം ചിലവഴിക്കാനും കഴിഞ്ഞു .തുടർന്ന് ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .ഇന്ന് ഉച്ചഭക്ഷണം വിളമ്പാനുള്ള ഡ്യൂട്ടി നമുക്കായിരുന്നു . .ഉച്ചക്ക് ശേഷം 7 മത്തെ പീരിയഡ് 8 Bക്ലാസിൽ ആ വാഴ വെട്ട് എന്ന കഥയുടെ ബാക്കി കുറച്ച് ഭാഗം ചർച്ച ചെയ്തു .സമയ പരിമിതി കാരണം ഉദ്ദേശിച്ച അത്രയും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് 9 ബി ക്ലാസിലായിരുന്നു ക്ലാസ് .അങ്ങനെ ടീച്ചിങ് പ്രാക്ടിസിന്റെ 10ാം ദിവസം കടന്നുപോയി .
6ബി ക്ലാസ്സിൽ 🤗😊🤗😊🤗
Comments
Post a Comment