കാത്തിരുന്ന ഒബ്സർവേഷൻ 🤗

01/08/2022
അതിശക്തമായ മഴ തകൃതിയായി പെയ്തുകൊണ്ടേയിരുന്നു ...💦 മഴക്കിടയിലും രാവിലെ 9.15ന് തന്നെ സ്കൂളിൽ എത്തിചേർന്നു .രാവിലെ 10 A യിലെ കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലി നടന്നു .അസംബ്ലി നീണ്ടു പോയതിൻ്റെ ഫലമായി ഒന്നാമത്തെ പീരിയഡ് ക്ലാസുണ്ടായിരുന്നില്ല .രാവിലെ തന്നെ ഒബ്സെർവേഷന് വേണ്ടി മായ ടീച്ചർ സ്കൂളിൽ എത്തിയിരുന്നു .കാത്തിരുന്ന ഒബ്സർവേഷൻ🤗.എനിക്ക് 2,3,4 പിരീഡുകൾ ക്ലാസ്  .രണ്ടാമത്തെ  പീരിയഡ് 9 ബി ക്ലാസിൽ മനുഷ്യകഥാനു ഗായികൾ എന്ന ഏകകത്തിലെ അമ്മ എന്ന പാഠഭാഗം പരിചയപ്പെടുത്തി .മായ ടീച്ചർ ക്ലാസ് ഒബ് സെർവ് ചെയ്ത് നിർദ്ദേശങ്ങളും അഭിപ്രായവും രേഖപ്പെടുത്തി .മുന്നാമത്തെ പിരീഡും ടീച്ചർ എന്റെ ക്ലാസ് സന്ദർശിച്ചു .നാലാമത്തെ പീരിയഡ് ആയപ്പോഴേക്കും  ബെനഡിക് സാർ സ്കൂളിൽ എത്തി എൻ്റെ ക്ലാസിൽ കയറി.ക്ലാസ്‌ ഉണ്ടായിരുന്നതിനാൽ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല😔 . കോളേജിൽ നിന്ന് കാത്തിരുന്നു കാത്തിരുന്നു അധ്യാപകർ നിരീക്ഷണത്തിന് എത്തിയ ദിവസമായിരുന്നു ഇന്ന് .  ലാസ്‌റ്  പീരിയഡ് 8 B ക്ലാസിൽ വാഴവെട്ട് പൂർത്തിയാക്കി .അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു ....💦💦💦


Comments

Popular posts from this blog

ടീച്ചിങ് പ്രാക്ടീസ് അവസാന ഘട്ടത്തിലേക്ക് 🤗😔

ബോധവൽകരണ ക്ലാസ്