ഒബ്സെർവേഷൻ ദിവസം
ഇന്ന് 04/08/2022 വ്യാഴം . രണ്ടു ദിവസത്തെ മഴ അവധിക്ക് ശേഷം വീണ്ടും സ്കൂളിലേക്ക് .രാവിലെ കോളേജിൽ എത്തി ലെസൻ പ്ലാനുകൾ ഒപ്പിട്ട ശേഷമാണ് സ്കൂളിൽ എത്തിയത്. രാവിലെ പ്രാത്ഥന കഴിഞ്ഞ സമയത്ത് തന്നെ കോളേജിൽ നിന്നും നഥാനിയേൽ സാർ സ്കൂളിൽ എത്തിച്ചേർന്നു . ഇന്നെനിക്ക് ഒരു പിരീഡ് മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളു .
രണ്ടാമത്തെ പിരീഡ് 9ബി ക്ലാസ്സിൽ പഠിപ്പിച്ചു .'അമ്മ 'എന്ന കഥയുടെ അവസാന ഭാഗമാണ് പഠിപ്പിച്ചത് . സാർ ക്ലാസ് നിരീക്ഷിക്കുകയും അഭിപ്രയങ്ങളും നൽകി .ഇന്ന് ഉച്ച ഭക്ഷണം വിളമ്പാനുള്ള ഡ്യൂട്ടി നമുക്കായിരുന്നു .പിന്നെ ഡിജിറ്റൽ ലൈബ്രറിയുടെ തിരക്കിലായിരുന്നു .3.35ന് സ്കൂളിൽ നിന്നും ഇറങ്ങി .അപ്പോഴും മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു .
Comments
Post a Comment